Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narrow Road Leads

Alappuzha

ഇ​ടു​ങ്ങി​യ റോഡിൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് പള്ളാത്തുരുത്തി കുരുക്കിൽ

ച​മ്പ​ക്കു​ളം:​പ​ള്ളാ​ത്തു​രു​ത്തി​യി​ലെ ഇ​ടു​ങ്ങി​യ റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​തോ​ടൊ​പ്പം യാ​ത്രാ ത​ട​സ​വും സൃ​ഷ്‌​ടി​ക്കു​ന്ന​താ​യി പ​രാ​തി.

പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന് കി​ഴ​ക്കേ ക​ര​യി​ൽ തെ​ക്ക് വ​ശ​ത്തു​ള്ള, ആ​റ്റി​റ​മ്പി​ലൂ​ടെ തെ​ക്കോ​ട്ടേ​യ്ക്കു പോ​കു​ന്ന റോ​ഡി​ൽ ഹൗ​സ് മ്പോ​ട്ട് യാ​ത്ര​യ്ക്ക് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ ഇ​ടു​ങ്ങി​യ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ന്നെ ത​ട​സ​പ്പെ​ടു​ക​യും, അ​പ​ക​ടം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പോ​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​റു​ണ്ട്.

ഹൗ​സ് മ്പോ​ട്ട് യാ​ത്ര​യ്ക്ക് എ​ത്തു​ന്ന​വ​ർ പ​ക​ൽ മു​ഴു​വ​നാ​യും, ഒ​രു​പ​ക​ലും രാ​ത്രി​യും എ​ന്ന ക​ണ​ക്കി​ലും റോ​ഡി​ന് വ​ശ​ത്ത് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തുപോ​കു​ന്ന​ത് ഇ​വി​ടു​ത്തെ പ​തി​വ് കാ​ഴ്ച​യാ​ണ്. നി​ര​നി​ര​യാ​യി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം പോ​കാ​നു​ള്ള വ​ഴി മാ​ത്ര​മേ ഇ​വി​ടെ ഉ​ള്ളു. ഒ​രു ഭാ​ഗ​ത്ത് നി​ന്നും വ​ണ്ടി വ​രു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് നി​ന്ന് വ​ണ്ടി ക​യ​റി വ​ന്നാ​ൽ ഏ​തെ​ങ്കി​ലും ഒ​രു വ​ണ്ടി പി​ന്നാക്കം പോ​കാ​തെ ഇ​വി​ടെ യാ​ത്ര സാ​ധ്യ​മാ​കി​ല്ല. പ​ല​പ്പോ​ഴും ഇ​രു​ഭാ​ഗ​ത്തു​ള്ള​വ​രും പി​ന്നോ​ട്ട് പോ​കാ​ൻ തയാ​റാ​കാ​തെ വ​രു​മ്പോ​ൾ പ​ല​പ്പോ​ഴും ത​ർ​ക്ക​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാ​റു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളാ​ത്തു​രു​ത്തി പ​ള്ളി​യി​ൽ ഒ​രു മൃ​ത​സം​സ്‌​കാ​ര ച​ട​ങ്ങി​ന് ആ​ളു​ക​ൾ എ​ത്തി​യ വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഈ ​റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം പ​ള്ളി മൈ​താ​ന​ത്തേ​യ്ക്ക് എ​ത്തി​ക്കാ​നാ​വ​തെ പോ​യ​തി​നാ​ൽ എ​സി റോ​ഡി​ന് വ​ശ​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി. എ​സി റോ​ഡി​ലെ വി​ചി​ത്ര​മാ​യ ഓ​ട നി​ർ​മ്മാ​ണം കാ​ര​ണം ഇ​വി​ടെ​യും റോ​ഡി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യേ​ണ്ടി​വ​ന്ന​ത്. റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് മുൻപ് ഉ​ണ്ടാ​യി​രു​ന്ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്.

മേ​ൽ​പ​റ​ഞ്ഞ റോ​ഡി​ന്‍റെ തെ​ക്കു​വ​ശ​ത്തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ കൂ​ടി ആ​കു​മ്പോ​ൾ റോ​ഡി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും. അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും റോ​ഡ് യാ​ത്ര​യ്ക്ക് അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വ​ഴി​യി​ൽ പാ​ർ​ക്ക് ചെ​യ്യാ​തെ മ​റ്റ് എ​വി​ടേ​ക്കെ​ങ്കി​ലും മാ​റ്റി പാ​ർ​ക്ക് ചെ​യ്യാ​ൻ വേ​ണ്ട നി​ർ​ദേ​ശം ഉ​ണ്ടാ​വ​ണം.

ഹൗ​സ് ബോ​ട്ട് യ​ത്ര​യ്ക്കാ​യി എ​ത്തു​ന്ന വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നി​ര​വ​ധി വി​നോ​ദ യാ​ത്രി​ക​രാ​ണ് ദി​വ​സേ​ന ഈ ​വ​ഴി​യി​ലൂ​ടെ എ​ത്തു​ന്ന​ത്. വ​ഴി​യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ടി​യ​ന്തര ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up